kannur local

യുവാക്കള്‍ ആര്‍എസ്എസ്സിലേക്കെന്ന പ്രചാരണം മാധ്യമസൃഷ്ടി: ഇ പി ജയരാജന്‍

മട്ടന്നൂര്‍: കേരളത്തില്‍ യുവാക്കള്‍ ആര്‍എസ്എസിലേക്ക് ഒഴുകുകയാണെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ.
തില്ലങ്കേരിയില്‍ എല്‍ഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിന്തിക്കുന്ന ഒരു യുവാവിനും ആര്‍എസ്എസ്സുമായി ഒത്തുപോവാനാവില്ല. അത്രയേറെ പ്രാകൃതവും നികൃഷ്ടവുമാണ് അവരുടെ ശൈലി. എത്രയോവര്‍ഷം പരിശ്രമിച്ചിട്ടും കേരളത്തില്‍ വളരാന്‍ ആര്‍എസ്എസിനും ബിജെപിക്കും സാധിച്ചില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയെയും വെള്ളാപ്പള്ളിയെയുമെല്ലാം ഉപയോഗിച്ച് വളരാനുള്ള ശ്രമിത്തിലാണിപ്പോള്‍. മുമ്പ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതിന്റെ തനിപ്പകര്‍പ്പാണ് ഉമ്മന്‍ചാണ്ടി കേരളത്തിലും നടത്തുന്നത്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാനും അവരുമായി അവിശുദ്ധകൂട്ടുകെട്ടിനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സമുദായത്തെ വഞ്ചിക്കാതെ നയം വ്യക്തമാക്കാന്‍ മുസ്‌ലിംലീഗ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it