യുവാക്കളെ വിമാനത്തില്‍നിന്നു പുറത്താക്കിയ സംഭവം; യുഎസ് എയര്‍ലൈന്‍സിനെതിരേ ഹരജി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നു യുവാക്കളെ ഇറക്കിവിട്ട സംഭവത്തില്‍ 90 ലക്ഷം യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ഒരു സിഖുകാരനെയും സഹയാത്രികരായ മൂന്നു മുസ്‌ലിംകളെയുമാണ് അവരുടെ വേഷവിധാനം ഇഷ്ടപ്പെടാത്ത വൈമാനികന്‍ ഇറക്കിവിട്ടത്.
സിഖുകാരനായ ഷാന്‍ ആനന്ദ്, മുസ്‌ലിംകളായ രണ്ടു ബംഗ്ലാദേശി വംശജര്‍, ഒരു അറബി എന്നിവരേയാണ് ടൊറൊന്‍ഡോയില്‍നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന 44718 വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്. നാലു പേരും യുഎസ് പൗരന്മാരാണ്. വംശവെറിയാണ് ഇവരെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. ബംഗ്ലാദേശി-അറബ് മുസ്‌ലിംകളുടെ ഇനിഷ്യലുകള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ഡബ്ല്യുഎച്ച്, എംകെ എന്നിങ്ങനെയാണ് ഇവരുടെ ഇനിഷ്യലുകള്‍. ഇവര്‍ വിമാനത്തില്‍ കയറിയതിനു പിന്നാലെ ഒരു വെളുത്ത വര്‍ഗക്കാരിയായ വിമാനജീവനക്കാരി വന്ന് ഇവരോട് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്താക്കുന്നതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ സമാധാനപരമായി പുറത്തുപോകണമെന്നും മറ്റു നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നുമാണ് അവര്‍ പ്രതികരിച്ചതെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it