യുവരാജ് തിരിച്ചെത്തി; ശരണ്‍ പുതുമുഖം

ന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ എന്നിവരെ ട്വന്റി ടീമിലേക്കു തിരിച്ചുവിളിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ഏകദിന ടീമില്‍ നിന്നൊഴിവാക്കി. റെയ്‌നയ്ക്കു പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമിയെ ഇരുടീമുകളിലും ഉള്‍പ്പെടുത്തി.
പഞ്ചാബിന്റെ ഇടംകൈയന്‍ പേസര്‍ ബരീന്ദര്‍ ശരണാണ് ഏകദിന ടീമിലെ ഏക പുതുമുഖം. പ്രാദേശിക മല്‍സരങ്ങളിലെ മിന്നുന്ന പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കു വഴിതുറന്നത്. അമ്പാട്ടി റായുഡു, സ്റ്റുവര്‍ട്ട് ബിന്നി, അമിത് മിശ്ര എന്നിവരെ രണ്ടു ടീമുകളില്‍ നിന്നുമൊഴിവാക്കി. ഇരുടീമുകളുടെയും ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയെ നിലനിര്‍ത്തിയിട്ടുണ്ട്.
ഏകദിന ടീം: ധോണി (ക്യാപ്റ്റന്‍), അശ്വിന്‍, ധവാന്‍, രോഹിത്, കോഹ്‌ലി, രഹാനെ, പാണ്ഡെ, ജഡേജ, ഷമി, അക്ഷര്‍, ഇശാന്ത്, ഉമേഷ്, ഗുര്‍കീരത്, റിഷി, ശരണ്‍.
ട്വന്റി ടീം: ധോണി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, കോഹ്‌ലി, രഹാനെ, യുവരാജ്, റെയ്‌ന, അശ്വിന്‍, ജഡേജ, ഷമി, ഹര്‍ഭജന്‍, ഉമേഷ്, പാണ്ഡ്യ, ഭുവനേശ്വര്‍, നെഹ്‌റ.
Next Story

RELATED STORIES

Share it