Flash News

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബംഗളുരുവില്‍ ഒരാള്‍ അറസ്റ്റില്‍

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബംഗളുരുവില്‍  ഒരാള്‍ അറസ്റ്റില്‍
X
minor gang raped

ബംഗളുരു: യുവതിയെ നടുറോഡില്‍ വച്ച് രാത്രി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബംഗളുരുവിലെ അക്ഷയ് എന്ന യുവാവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 23നാണ്  ബ്യൂട്ടി പാര്‍ലറിലെ ജോലിക്കാരിയായ യുവതിയെ ബസ് കാത്തുനില്‍ക്കുന്നതിനിടെ അക്രമി  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 22 വയസ്സുള്ള മണിപ്പൂരി യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് ചില വഴിയാത്രക്കാര്‍ കാണുന്നതായും സിസിടിവിയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ യുവതിയുടെ കരച്ചില്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നു.
Next Story

RELATED STORIES

Share it