യുവതിയെ കാണാതായ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു

തൃശൂര്‍: ചേലക്കരയില്‍നിന്ന് രണ്ടു വര്‍ഷം മുമ്പ് കാണാതായ യുവതിയെ ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് തെളിഞ്ഞു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെടുത്തു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശി റഫീക്കാണ് അറസ്റ്റിലായത്. വെങ്ങാനെല്ലൂര്‍ ഏച്ചാടി അച്ചുപുളിക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തി(39)ന്റെ മൃതദേഹമാണ് ചാവക്കാട് പുത്തന്‍ കടപ്പുറത്തുനിന്ന് പോലിസ് കണ്ടെത്തിയത്. പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കടപ്പുറത്ത് പോലിസ് പരിശോധന നടത്തിയത്. 2014 സപ്തംബര്‍ 30നാണ് സീനത്തിനെ കാണാതായത്. പ്രതിയുമായി അടുത്തബന്ധമുണ്ടായിരുന്ന സീനത്ത് ഇയാളില്‍നിന്നു പലപ്പോഴായി പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകക്കാരണമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it