kozhikode local

യുവതിയെയും പിതാവിനെയും അപമാനിച്ച സംഭവം; പോലിസ് നടപടിയില്‍ പ്രതിഷേധം

മുക്കം: ബംഗലൂരുവിലേക്ക് പോവാന്‍ മുക്കത്ത് ബസ് കാത്തുനിന്ന യുവതിയെയും പിതാവിനെയും അപമാനിക്കുകയും അന്യായ നടപടി ചോദ്യം ചെയ്ത ഓട്ടോറിക്ഷ െ്രെഡവറെ മര്‍ദ്ദിക്കുകയും ചെയ്ത മുക്കം പോലിസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം.
അടിവയറ്റില്‍ മര്‍ദ്ദനമേറ്റ് മൂത്രതടസ്സം നേരിട്ട് ചികില്‍സയില്‍ കഴിയുന്ന മുക്കത്തെ ഓട്ടോ െ്രെഡവര്‍ ജിഷോ ചാക്കോയുടെ മൊഴി എടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. ബസ് കാത്ത് നിന്ന യുവതിയേയും പിതാവിനേയും സ്‌റ്റേഷനിലേക്ക് കൊണ്ടു പോവാന്‍ ശ്രമിച്ച പോലിസിനോട് ഇവരെ തനിക്കറിയാമെന്നും മറ്റ് രീതിയില്‍ സംശയിക്കേണ്ടെന്നും പറഞ്ഞതിനാണ് ഓട്ടോ െ്രെഡവറെ പോലിസുകാരന്‍ നാഭിക്ക് തൊഴിച്ചത്.
പരിക്കേറ്റ ഇയാള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികില ല്‍സയില്‍ കഴിയുകയാണ്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ മുക്കം അഭിലാഷ് ജങ്ഷനില്‍ ബംഗളുരുവിലേക്കുള്ള ബസ്സു കാത്തു നില്‍ക്കുകയായിരുന്ന യുവതിയേയും പിതാവിനേയും സദാചാര സംശയത്തില്‍ മുക്കം പോലിസ് ചോദ്യം ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. അച്ഛനും മകളുമാണെന്നും പറഞ്ഞിട്ടൊന്നും സമ്മതിക്കാതെ ഇരുവരെയും പോലിസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുകയാണ് പോലിസ് ചെയ്തത്.
ബസ് കാത്തുനില്‍ക്കുന്ന കുടുംബത്തെ അറിയാമായിരുന്ന നാട്ടുകാരും ഓട്ടോ ജീവനക്കാരും ഇടപെട്ടാണ് പോലിസിനെ പിന്തിരിപ്പിച്ചത്.
പോലിസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കൂടരഞ്ഞി പെരുമ്പൂള സ്വദേശികളാണ് ബസ്സു കാത്തു നിന്ന യുവതിയും പിതാവും.
സംഭവത്തില്‍ പ്രതിഷേധിച്ചും, ഓട്ടോറിക്ഷാ തൊഴിലാളിയായ ജിഷോ ചാക്കോയെ മര്‍ന്ധിച്ച പോലിസിനെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് മോട്ടോര്‍ ആന്റ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) നേതൃത്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മുക്കത്ത് പ്രകടനം നടത്തി.
നടപടിയുണ്ടായില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂനിയന്‍ മുക്കം സെക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. കെ ബാബു, ഇ പി സന്തോഷ്, അനൂപ്, എന്‍ ശശിധരന്‍, രാജന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it