kannur local

യുവതിയുടെ കൊലപാതകം: രണ്ടുപേര്‍ കസ്റ്റഡിയില്‍

ഉരുവച്ചാല്‍: വീടിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പെരിഞ്ചേരി തെളുപ്പിലെ പി അനിത കൊല്ലപ്പെട്ട കേസിലാണ് അനിതയുടെ മകളുടെ ഭര്‍ത്താവ് പ്രവീണ്‍, ബന്ധു ഉണ്ണി എന്ന സജീവന്‍ എന്നിവരാണ് കസ്റ്റഡിയിലായത്.
കേസനേഷിക്കുന്ന മട്ടന്നുര്‍ സിഐ ഷജു ജോസഫും സംഘവും ഇന്നലെ രാവിലെ മട്ടന്നുരിനടത്തു വച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അമ്മയെ കൊലപ്പെടുത്തിയത് ബന്ധുക്കളായ രണ്ട് പേരാണെന്ന് മകള്‍ പോലിസില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ, കൊല്ലപ്പെട്ട അനിതയുടെ മൃതദേഹം ഇന്നലെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷംപയ്യാമ്പലത്ത് സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it