Flash News

യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചില്ലെന്ന് ഡിവൈഎഫ്‌ഐ

യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചില്ലെന്ന് ഡിവൈഎഫ്‌ഐ
X
dyfiതിരൂര്‍ : യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് ഡിവൈഎഫ്‌ഐക്ക് സാധിച്ചില്ലെന്ന്  13ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം. വരും കാലയളവില്‍ യുവതികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് നടപടി വേണമെന്ന് സമ്മേളന റിപോര്‍ട്ട് ആവശ്യപ്പെട്ടു.
പുതിയ അംഗങ്ങളില്‍ നല്ലൊരു ശതമാനം യുവതികളുണ്ടായിട്ടും അവരെ നേതൃത്വനിരയിലേക്കുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം.
യുവതികളെ സംഘടനയില്‍ സജീവമാക്കാനും നേതൃനിരയിലേക്ക് വനിതകളെ നിശ്ചയിക്കാനും കഴിഞ്ഞ സമ്മേളനം തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 49,51,604 അംഗങ്ങളാണുള്ളത്. കഴിഞ്ഞ സമ്മേളന കാലത്ത് 48,64,950 ആയിരുന്നു. 86,654 അംഗങ്ങളാണ് വര്‍ധിച്ചത്.
പുതിയ അംഗങ്ങളില്‍ 21,13,324 പേര്‍ യുവതികളായിട്ടും അവരെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം.
Next Story

RELATED STORIES

Share it