malappuram local

യുവതലമുറയെ സാമൂഹികവിരുദ്ധരാക്കാന്‍  ചില പോലിസുകാര്‍ ശ്രമിക്കുന്നു

മലപ്പുറം: കുറ്റവാളികള്‍ക്കൊപ്പം ചേര്‍ന്ന് യുവതലമുറയെ സാമൂഹിക വിരുദ്ധരാക്കാന്‍ ചില പോലിസുകാര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍.—എറണാകുളത്ത് താമസിച്ച് പഠിക്കുന്ന മലപ്പുറം സ്വദേശിയുടെ അമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.—തട്ടിപ്പു കേസിലെ പ്രതി കവിതാപിള്ളയുടെ ആളുകളും പോലിസുകാരും ചേര്‍ന്ന് തന്റെ മകനെയും സുഹൃത്തിനെയും മര്‍ദ്ദിച്ച് പണം കൈപ്പറ്റിയെന്നാണ് പരാതി.—
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി എ —ജെ തോമസുകുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ മകന്‍ ആദിത്യനെയും സുഹൃത്തായ ആന്‍സിലിനെയും അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തി. എസ്‌ഐ അനന്തലാല്‍, പോലിസുദ്യോഗസ്ഥരായ ഹുസൈന്‍, ഫൈസല്‍, സാബുമോന്‍, ഉമ്മര്‍, വിനോദ് എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്വേഷണ വിഭാഗം ശുപാര്‍ശ ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ സ്വീകരിച്ചു. എസ്‌ഐ പൗലോസ്, രാജന്‍ എന്നിവര്‍ക്കെതിരെ ജില്ലാപോലിസ് മേധാവി അച്ചടക്ക നടപടി സ്വീകരിച്ചതായും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്ന വിധത്തില്‍ ഉത്കണ്ഠാജനകമായ കാര്യങ്ങളാണ് പരാതിയിലുള്ളതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവിക്ക് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it