Sports

യുബെര്‍ കപ്പ്: ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു

യുബെര്‍ കപ്പ്: ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു
X
16bad-saina

കുന്‍ഷെന്‍ (ചൈന): യുബെര്‍ കപ്പ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലമെഡല്‍ കൊണ്ടു തൃപ്തിപ്പെട്ടു. ഇന്നലെ നടന്ന സെമി ഫൈനലില്‍ കരുത്തരായ ചൈനയോട് 0-3നു തോറ്റെങ്കിലും വെങ്കലമെഡല്‍ ഇന്ത്യ കരസ്ഥമാക്കി.സൂപ്പര്‍ താരം സെയ്‌ന നെഹ്‌വാളാണ് ഇന്ത്യക്കു വേണ്ടി ആദ്യ സിംഗിള്‍സിനിറങ്ങിയത്. ലി സ്യുറുയിയോട് സെയ്‌ന ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു പരാജയം സമ്മതിച്ചു. സ്‌കോര്‍: 15-21, 21-12, 17-21. മല്‍സരം 64 മിനിറ്റ് കൊണ്ട് അവസാനിച്ചു. ലീക്കെതിരേ സെയ്‌നയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. 2012ലെ ഇന്തോനീസ്യന്‍ ഓപണിലാണ് ലീയെ ഇന്ത്യന്‍ താരം അവസാനമായി കീഴടക്കിയത്.സെയ്‌നയുടെ പരാജയത്തോടെ രണ്ടാമത്തെ സിംഗിള്‍സ് മല്‍ സരം ഇന്ത്യക്കു നിര്‍ണായകമായി. എന്നാല്‍ പി വി സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷിസിയാന്‍ വാങിനോട് 13-21, 21-13നു തോറ്റതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഡബിള്‍സില്‍ ജ്വാല ഗുട്ട-സിക്കി റെഡ്ഡി സഖ്യം 6-21, 6-21ന് ടിയാന്‍ ഇങ്-സാവോ യുന്‍ലെ ജോടിക്കു മുന്നില്‍ തകര്‍ന്നടിഞ്ഞതോടെ ഇന്ത്യന്‍ പരാജയം പൂര്‍ണമായി.
Next Story

RELATED STORIES

Share it