യുപി പിടിക്കാന്‍ രാഹുല്‍ ഗാന്ധി 'ചാണക്യന്' പ്രശാന്ത് കിഷോറിനെ കൂട്ടുപിടിക്കുന്നു
BY swapna en3 March 2016 6:19 AM GMT
X
swapna en3 March 2016 6:19 AM GMT
[related]
ലക്നൗ:മോഡിയെ കേന്ദ്രത്തിലും നിതീഷ് കുമാറിനെ ബീഹാറിലും അവരോധിച്ച തിരഞ്ഞെടുപ്പ് കളത്തിലെ ചാണക്യന് പ്രശാന്ത് കിഷോറിനെ രാഹുല്‍ ഗാന്ധി കൂട്ടുപിടിക്കുന്നു. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം കൈപിടിയിലൊതുക്കാനാണ് രാഹുല്‍ രാഷ്ട്രീയ ചാണക്യന് പ്രശാന്ത് കിഷോറുമായി കൈ കോര്‍ക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച് പ്രശാന്ത്് കിഷോറുമായി കൂടിക്കാഴ്ച നടത്തി.
ഉത്തര്‍പ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കിഷോറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ മൂന്ന് 'എമ്മു'കളെ (മോഡി, മുലയാം, മായാവതി) തോല്‍പ്പിച്ച് അധികാരത്തില്‍ എത്തുമെന്നാണ് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ സഹായിക്കാമെന്ന് പ്രശാന്ത് കിഷോര്‍ വാക്കു നല്‍കിയതായി കോണ്‍ഗ്രസ് നേതാവ് നിര്‍മ്മല്‍ ഖത്താരി പറഞ്ഞു.
ബിജെപി സര്‍ക്കാരിനെ കേന്ദ്രത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. കിഷോറിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. ബീഹാറിലെ തിരഞ്ഞെടുപ്പിലും കിഷോര്‍ ആയിരുന്നു നിതീഷിന്റെ ബുദ്ധി കേന്ദ്രം.
ALSO READ
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT