യുപിയില്‍ 15 ജഡ്ജിമാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

അലഹബാദ്: ഉത്തര്‍പ്രദേശിലെ 15 ജഡ്ജിമാരെ അലഹബാദ് ഹൈക്കോടതി നിര്‍ബന്ധിത വിരമിക്കലിന് ശിക്ഷിച്ചു. സത്യസന്ധതയില്ലായ്മ, അശ്രദ്ധ, ജോലിയില്‍ കഴിവില്ലായ്മ എന്നിവയാണ് ഇവര്‍ക്കെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ന്യായാധിപസമിതി ചുമത്തിയ കുറ്റങ്ങളെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എസ് കെ സിങ് പറഞ്ഞു. 12 അഡീഷനല്‍ ജില്ലാ ജഡ്ജിമാര്‍ക്കും മൂന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാര്‍ക്കുമെതിരേയാണ് നടപടി.

പരാതിയെത്തുടര്‍ന്ന് അശോക് സക്‌സേന എന്ന ഒരു മുന്‍ ജഡ്ജിയുടെ പെന്‍ഷന്‍ തുകയില്‍ 10 ശതമാനം കുറവുവരുത്താനും സമിതി തീരുമാനിച്ചു. ന്യായാധിപന്മാര്‍ക്കെതിരേയെടുത്ത നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുത്താനും വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it