യുപിയില്‍ സ്‌ഫോടനം; ഏഴു മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ കൂടിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഖനികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ ഒബ്ര നഗരത്തിലെ മുറിയില്‍ സൂക്ഷിച്ചുവച്ചതായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മാസം മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ സമാനമായ സംഭവത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രതിയായ ബിജെപി നേതാവിനെ പിടികൂടാത്തതിലുള്ള പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
Next Story

RELATED STORIES

Share it