യുപിയില്‍ ലോറി ഇടിച്ച് അഞ്ചു മരണം

ഇറ്റാവ: ഉത്തര്‍പ്രദേശില്‍ ലോറിയിടിച്ച് സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ദേശീയപാത-2ന് അടുത്തുള്ള ബിരാരി ഗ്രാമത്തിലാണ് സംഭവം. സത്‌നറിന്‍ ദെഹ്‌റ (30), ബബ്‌ലു (22), നീതു (26), ഛോട്ടു (6), സിക്കു (26) എന്നിവരാണ് മരിച്ചത്. തെരഹ്‌വി ആഘോഷം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാഘവേന്ദ്ര സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it