യുപിയില്‍ രണ്ടിടത്ത് കൂട്ടബലാല്‍സംഗം

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ രണ്ടിടത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്തു. മുസഫര്‍നഗറിലെ അംബേട്ടയിലും കാണ്‍പൂരിലെ ബറോളിയിലുമാണു സംഭവം. 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. അംബേട്ടയില്‍ സഹോദരനൊപ്പം പുല്ല് ശേഖരിക്കാന്‍ പോയ കുട്ടിയെ മുന്‍ ഗ്രാമത്തലവന്റെ മകനും അജ്ഞാതരായ മറ്റു രണ്ടുപേരുമാണ് മാനഭംഗപ്പെടുത്തിയത്. 2013ലെ മുസഫര്‍നഗര്‍ കലാപത്തിനുശേഷം പുനരധിവസിപ്പിക്കപ്പെട്ടതാണ് ബാലികയുടെ കുടുംബം. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബറോളിയില്‍ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it