യുപിയില്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിച്ചു

ബാഗ്പത്: ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. അക്രമികളിലൊരാളെ ഗ്രാമീണര്‍ തല്ലിക്കൊന്നു. മറ്റു രണ്ടു അക്രമികള്‍ രക്ഷപ്പെട്ടു. സത്യപ്രകാശ് ശര്‍മ്മ (47)യാണ് കൊല്ലപ്പെട്ടത്.
ഭാഗ്പതിലെ സിംഗ്‌വാലി അഹിര്‍ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കയറി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് രവിശങ്കര്‍ ചാവി പറഞ്ഞു. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it