Fortnightly

യുദ്ധത്തിനെതിരെ ഒരു കയ്യൊപ്പ്

കവിത/നിസാം ഹിക്മത്ത് 




ഞാനാണ് നിങ്ങളുടെ

വാതിലുകളില്‍മുട്ടിവിളിക്കുന്നത്

എന്നെ ആര്‍ക്കും കാണാനാവില്ല

എന്റെ ഏഴാം വയസ്സില്‍

ഹിരോഷിമയില്‍ ഞാന്‍ വെന്തുമരിച്ചു.

മരിച്ചവരെ ആര്‍ക്കും കാണാനാവില്ലല്ലോ

ആദ്യം എന്റെ മുടിക്കെട്ടിനാണ് തീപിടിച്ചത്

എന്റെ കണ്ണുകള്‍ പൊട്ടിത്തെറിച്ചു.

ഞാന്‍ കാറ്റില്‍ പറക്കുന്ന

ഒരുപിടി ചാരമായി മാറി

ഇന്നിപ്പോള്‍ എനിക്ക്

ഒരാഗ്രഹവുമില്ല.

ചാരമായി തീര്‍ന്ന ഞാന്‍

ഇനിയുമെന്താഗ്രഹിക്കാന്‍

മിഠായി നുണയാന്‍ പോലും എനിക്കാവില്ല.

അമ്മാവിമാരോ അമ്മാവന്‍മാരോ

ഇനിയും പൈതങ്ങള്‍ വെന്ത് മരിക്കരുത്

ഇനിയും കുട്ടികള്‍ കത്തിച്ചാമ്പലാകപ്പെടരുത്

അവര്‍ക്കിനിയും മധുരം നുണയാനാവണം

അതിനായി നിങ്ങളുടെ കയ്യൊപ്പ് വേണം

അതിനായി ഞാന്‍ നിങ്ങളുടെ

വാതിലുകളില്‍ മുട്ടുകയാണ്

(1952ല്‍ A little Girl എന്ന ശീര്‍ഷകത്തിലെഴുതിയ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
Next Story

RELATED STORIES

Share it