ernakulam local

യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ബിജെപി സ്ഥാനാര്‍ഥിയെ മാലയിട്ട് സ്വീകരിച്ചു

കൊച്ചി: കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന എ എല്‍ ജേക്കബിന്റെ മകനും 67 ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ബാബു ജേക്കബിന്റെ ഭര്‍ത്താവുമായ ബാബു ജേക്കബ്, സഹോദരനും 66 ാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ലിനോ ജേക്കബിനെതിരേ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയെ പരസ്യമായി മാലയിട്ട് സ്വീകരിച്ചതായി പരാതി.
സംഭവത്തിനെതിരേ ലിനോ ജേക്കബ് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കി. ലിനോ മല്‍സരിക്കുന്ന ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി സുധ ദിലീപിന്റെ റോഡ്‌ഷോ ബാബു ജേക്കബിന്റെ വീടിനു മുന്നിലെത്തിയപ്പോഴായിരുന്നു സ്വീകരണം. കോര്‍പറേഷന്‍ 66-ാം ഡിവിഷന്‍ സ്ഥാനാര്‍ഥിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായുമായ ലിനോജേക്കബിന്റെ സഹോദരനാണ് ബാബു. ബാബുവിന്റെ ഭാര്യയാണ് 67-ാംവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഗ്രേസി ബാബു ജേക്കബ്. ഗ്രേസി ബാബു ജേക്കബിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതിനെ ലിനോ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് സ്ഥാനാര്‍ഥിയായ ഗ്രേസിയെ പരാജയപ്പടുത്താന്‍ ലിനോ ശ്രമിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ബാബുവും ലിനോയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവത്രെ.
ഇതിന്റെ ബാക്കി പത്രമാണ് ലിനോയക്കെതിരേ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയെ ഇദ്ദേഹം മാലയിട്ട് സ്വീകരിച്ചതെന്നാണ് പറയുന്നത്. വിഷയത്തില്‍ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നു ലിനോ ജേക്കബ് വി എം സുധീരന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. നിലവിലെ സിറ്റിങ് മെംബറാണ് സുധ ദിലീപ്.
Next Story

RELATED STORIES

Share it