യുഡിഎഫ് പ്രകടനപത്രിക നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ പ്രകടനപത്രിക നാളെ പുറത്തിറക്കും. സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റമില്ലെന്ന് അടിവരയിടുന്നതാണ് പ്രകടനപത്രിക. സമ്പൂര്‍ണ മദ്യനിരോധനവും നിശ്ചിത വരുമാനത്തില്‍ താഴെയുള്ളവര്‍ക്ക് വീടുവയ്ക്കാന്‍ സബ്‌സിഡിയോടെ കുറഞ്ഞ പലിശനിരക്കില്‍ വായ്പാപദ്ധതികള്‍ നടപ്പാക്കുമെന്നതുമാണ് പ്രധാന വാഗ്ദാനം.
10 വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനവും ഉറപ്പുനല്‍കുന്നു. ഓരോ വര്‍ഷവും ബിവറേജസ് കോര്‍പറേഷന്റെ 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ പൂട്ടും. ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം നടത്തും. മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി ഇതിന്റെ മേല്‍നോട്ടം വഹിക്കും. ഇതിനായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തും. എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം എന്നിവയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന മുദ്രാവാക്യം.
Next Story

RELATED STORIES

Share it