ernakulam local

യുഡിഎഫ് ചര്‍ച്ച ചെയ്യുന്നത് വികസനത്തിന്റെ രാഷ്ട്രീയമെന്ന് നേതാക്കള്‍

കൊച്ചി: യുഡിഎഫ് ചര്‍ച്ച ചെയ്യുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും കൊച്ചിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉണ്ടായ വികസനക്കുതിപ്പിന്റെ തുടര്‍ച്ചയ്ക്ക് കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ച ഉണ്ടാവണമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയുടെ വികസന നേട്ടങ്ങളായിരിക്കും യുഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെന്നും അവര്‍ പറഞ്ഞു. 30 വര്‍ഷത്തെ ഇടതു ഭരണത്തിലുണ്ടായ വികസന മുരടിപ്പില്‍ നിന്നും കൊച്ചി മുന്നേറിതുടങ്ങി.
74 ഡിവിഷനുകളിലായി അഞ്ചു വര്‍ഷം കൊണ്ട് 400 കോടി രൂപയുടെ ഫണ്ട് ചെവഴിച്ച് പ്രാദേശിക വികസനത്തില്‍ കോര്‍പറേഷന്‍ റെക്കോഡ് സൃഷ്ടിച്ചു. കൊച്ചിയുടെ ശാപമായിരുന്ന കുടിവെള്ള പ്രശ്‌നവും വെള്ളക്കെട്ടിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ യുഡിഎഫ് ഭരണസമിതിക്ക് കഴിഞ്ഞു.
തകര്‍ന്നു കിടന്ന റോഡുകളെല്ലാം ബിഎം ആന്റ് ബിസി നിലവാരത്തില്‍ നവീകരിച്ചു. മാലിന്യസംസ്‌കരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. കനാലുകള്‍ പുനരുദ്ധരിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി മാര്‍ക്കറ്റ് കലാനില്‍ നടപ്പാക്കി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നഗരവികസന പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റീസ് പദ്ധിതിയിലും അമൃത് പദ്ധതിയിലും ഉള്‍പ്പെടാന്‍ കഴിഞ്ഞത് കൊച്ചിയുടെ നേട്ടമാണ്. ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാന്‍ കഴിയാത്ത വിധത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു. പ്രഫ കെ വി തോമസ് എംപി, മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, കെ ബാബു, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, എംഎല്‍എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, മേയര്‍ ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it