palakkad local

യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

പാലക്കാട്: നഗരത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റേയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എന്‍ കൃഷ്ണദാസിന്റേയും തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സ്ഥാപിച്ച ബേ ാര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. പാലക്കാട് മണ്ഡലത്തില്‍ ഒലവക്കോട്ട് മുതല്‍ നഗരത്തില്‍ എല്ലായിടത്തും ഷാഫിയുടെ ബോര്‍ഡ് നശിപ്പിച്ച നിലയില്‍ ഇന്നലെ രാവിലെയാണ് കണ്ടത്. പല ബോര്‍ഡുകളും കീറിയിരിക്കുകയാണ്.
ഇതിനുപുറമെ പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നിലെ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ഷാഫി പറമ്പില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി. ഐക്യമുന്നണിയുടെ വിജയത്തില്‍ അസഹിഷ്ണുതയുള്ള ചിലരാണ് സംഭവത്തിന് പിന്നിലെന്ന് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പറഞ്ഞു. പരാജയഭീതി മൂലമാണ് ബോര്‍ഡുകള്‍ പരക്കെ നശിപ്പിച്ചത്. ബോര്‍ഡുകള്‍ നശിപ്പിച്ചതു കൊണ്ട് ജനങ്ങളുടെ മനസ്സില്‍ നിന്നും യുഡിഎഫ് നടപ്പാക്കിയ വികസനനേട്ടങ്ങള്‍ മായ്ച്ചു കളയാനാവില്ല. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം അപലപനീയമാണെന്നും സി വി ബാലചന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ഥിച്ച് കഴിഞ്ഞ തവണ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ ഇത്തവണ ബോര്‍ഡ് നശിപ്പിച്ചാണ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എയും പ്രതികരിച്ചു.
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു മുന്നില്‍ സ്ഥാപിച്ചതും എല്‍ഡിഎഫ് മണ്ഡലം ഓഫീസിന് മുന്നില്‍ സ്ഥാപിച്ചതുമായ ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. മണ്ഡലത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സിപിഎം ആരോപിച്ചു.
Next Story

RELATED STORIES

Share it