യുഡിഎഫിന് പിന്തുണ നല്‍കും: തീരദേശ നേതൃവേദി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് തീരദേശ നേതൃവേദി സംസ്ഥാന പ്രസിഡന്റ് വേളി വര്‍ഗീസ്. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ മല്‍സ്യമേഖലയിലെ പദ്ധതി വിഹിതം ഒരു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി ഉയര്‍ത്തി. 3000 കോടി രൂപയുടെ സമഗ്ര തീരദേശ വികസന-ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. മുമ്പൊരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പിന്തുണ നല്‍കാനുള്ള തീരുമാനമെന്നും വേളി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it