യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ധീവരസഭ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധീവരസഭ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും ഐകകണ്‌ഠ്യേന തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി വി ദിനകരന്‍ അറിയിച്ചു. സമുദായത്തെ സഹായിച്ച യുഡിഎഫിനെ പരമാവധി വോട്ടുകള്‍ ചെയ്തു വിജയിപ്പിക്കണമെന്നും സമുദായാംഗങ്ങളോട് ദിനകരന്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പനത്തുറ പുരുഷോത്തമന്‍, അഡ്വ. യു എസ് ബാലന്‍, ദാമോദരന്‍, ജോഷി പ്ലാങ്ങാട്, പി കെ സുധാകരന്‍, ടി കെ സോമനാഥന്‍, സി ഗോപിനാഥ് സംസാരിച്ചു.



Next Story

RELATED STORIES

Share it