Idukki local

യുഡിഎഫിനെതിരെ രംഗത്തിറങ്ങാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനം

ചെറുതോണി: യുഡിഎഫിനെതിരെ രംഗത്തിറങ്ങാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വന്‍ഷനില്‍ തീരുമാനം. ഭൂമി പ്രശ്‌നങ്ങളിലും പട്ടയ വിഷയത്തിലും യുഡിഎഫ് സര്‍ക്കാരെടുത്ത കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് സമിതി യുഡിഎഫ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ചെറുതോണിയില്‍ ചേര്‍ന്ന ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ 10 പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്തു. പട്ടയത്തി ല്‍ 16 നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് സ ര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. ഉപാധിരഹിത പട്ടയം എന്ന കര്‍ഷകരുടെ എക്കാലത്തെയും ആവശ്യത്തിന് മുഖം തിരിഞ്ഞു നിന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.ലക്ഷം അപേക്ഷകരുണ്ടായിട്ടും പട്ടയം നല്‍കിയത് 24,000 പേര്‍ക്ക് മാത്രമാണ്. എന്നിട്ടു തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുകയാണ്. രേഖ നല്‍കിയതല്ലാതെ ഭൂരഹിത കേരളം പദ്ധതിയില്‍ ആര്‍ക്കും ഭൂമി നല്‍കിയില്ല. ഇഎഫ്എല്‍ നിയമം പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല. ഇടുക്കിയിലെ പട്ടയഭൂമി വനഭൂമിയാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.പട്ടയത്തിന്റെ വരുമാന പരിധി ഒരു ലക്ഷം എന്നത് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും നടന്നില്ല. കസ്തൂരിരംഗന്‍ വിഷയത്തില്‍ ആവശ്യമായ റിപോര്‍ട്ടുകള്‍ കേന്ദ്രത്തില്‍ യഥാസമയം കൃത്യതയോടെ നല്‍കാതെ ഉദ്യോഗസ്ഥരുടെ നിഗൂഢതാല്‍പര്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരാതിരിക്കാന്‍ രംഗത്തിറങ്ങണമെന്ന് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
ജനപ്രതിനിധികള്‍ കര്‍ഷക സമരങ്ങളെ പരിഹസിക്കുകയു ം കര്‍ഷകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയുമായിരുന്നു ചെയ്തതെന്നും സമിതി ചൂണ്ടിക്കാട്ടി.അഡ്വ. ജോയ്‌സ് ജോ ര്‍ജ് എംപി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോര്‍ജ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it