Second edit

യുഗപരിണാമം

18ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവകാലം മുതല്‍ ലോകത്തിന്റെ പ്രധാന ഇന്ധനസ്രോതസ്സ് കല്‍ക്കരിയും എണ്ണയുമായിരുന്നു. ഈ ഇന്ധനങ്ങള്‍ ലോകത്തെ വന്‍ ഐശ്വര്യത്തിലേക്ക് നയിച്ചു. അതേസമയം, പ്രകൃതിയെ നശിപ്പിക്കുകയും അന്തരീക്ഷത്തെ മലിനമാക്കുകയും ചെയ്തു.
പാരിസില്‍ കഴിഞ്ഞയാഴ്ച അംഗീകരിച്ച പുതിയ ആഗോള കാലാവസ്ഥാ ഉടമ്പടി കല്‍ക്കരി-എണ്ണയുഗത്തില്‍ നിന്ന് ലോകം മുമ്പോട്ടുപോവുകയാണെന്നു വ്യക്തമാക്കുന്നു. ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ സാധിക്കണമെങ്കില്‍ എണ്ണയും കല്‍ക്കരിയും ഒഴിവാക്കി പരിസ്ഥിതിസൗഹൃദപരമായ പുതിയ ഊര്‍ജസ്രോതസ്സുകള്‍ തേടണം.
എന്നുവച്ചാല്‍, ഒരു പതിറ്റാണ്ടിനകം ലോക സമ്പദ്ഘടനയില്‍ വമ്പിച്ച മാറ്റങ്ങളാണ് വരാന്‍ പോവുന്നത്. ലോക സമ്പദ്ഘടനയുടെ അഞ്ചു ശതമാനം കൈയടക്കിയിരിക്കുന്ന കല്‍ക്കരി-എണ്ണ വ്യവസായം പുതിയ കമ്പനികള്‍ക്കു വഴിമാറേണ്ടിവരും. പതിറ്റാണ്ടുകളായി ലോകത്തെ അടക്കിഭരിച്ച കൂറ്റന്‍ കുത്തകകള്‍ പുതിയ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ വഴിമാറേണ്ടിവരും. അതോടെ ഇന്ന് അത്തരം മേഖലകളില്‍ തൊഴിലെടുക്കുന്ന കോടിക്കണക്കിനു ജനം പുതിയ തൊഴില്‍മേഖലകള്‍ തേടും.
കാറുകള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ മിക്ക വ്യവസായ ഉല്‍പന്നങ്ങളുടെ കാര്യത്തിലും ഇതുണ്ടാക്കുന്ന മാറ്റങ്ങള്‍ വിപ്ലവകരമായിരിക്കും. വൈദ്യുതി ഉപയോഗിക്കുന്ന കാറുകള്‍ വിപണി കൈയടക്കും. വീടുകള്‍ ഉപയോഗിക്കുന്ന ഊര്‍ജസംവിധാനങ്ങള്‍ ആകെ മാറും. ചുരുക്കത്തില്‍, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ലോകം പരിചയിച്ച ഊര്‍ജവിപണിയില്‍ നിന്നു വ്യത്യസ്തമായ ഒന്നാണ് ഇനി വരുന്ന കാലത്ത് നാം കാണാന്‍ പോവുന്നത്.
Next Story

RELATED STORIES

Share it