യുഎസ്: 43 വര്‍ഷത്തെ ഏകാന്തവാസത്തിനുശേഷം തടവുകാരന് മോചനം

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഏകാന്ത തടവറയില്‍ കഴിഞ്ഞ ആല്‍ബര്‍ട്ട് വൂഡ്‌ഫോക്‌സ് 43 വര്‍ഷത്തിനു ശേഷം ജയില്‍മോചിതനായി. ജയില്‍ പാറാവുകാരനായ ബ്രെന്റ് മില്ലറെ കൊലപ്പെടുത്തിയതിന്റെ പേരില്‍ 1972 ഏപ്രില്‍ മുതല്‍ വൂഡ്‌േഫാക്‌സ് ലൂസിയാനയില്‍ തടവില്‍ കഴിയുകയായിരുന്നു. 69ാം വയസ്സിലാണ് മോചനം. കറുത്ത വര്‍ഗക്കാരുടെ സംഘടനയായ ബ്ലാക്ക് പാന്തേഴ്‌സിലെ മുന്‍ അംഗമായിരുന്നു. കൊലപാതകത്തില്‍ താന്‍ നിരപരാധിയാണെന്ന വൂഡ്‌ഫോക്‌സിന്റെ വാദം സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ചര്‍ച്ചചെയ്തു വരുകയായിരുന്നു. രണ്ടു തവണ ഇയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നാംതവണയും വിചാരണ നടത്താനിരിക്കെ സര്‍ക്കാര്‍ കേസ് ഉപേക്ഷിക്കുകയായിരുന്നു. പുതിയ വിചാരണയില്‍ നിരപരാധിത്വം തെളിയിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഞാന്‍. ആരോഗ്യാവസ്ഥയിലും പ്രായത്തിലുമുള്ള ഉല്‍ക്കണ്ഠയാണ് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it