യുഎസ്: വ്യോമിങില്‍ ക്രൂസിന് നേട്ടം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി വ്യോമിങ് സംസ്ഥാനത്തു നടന്ന പോരാട്ടത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനു വിജയം. ഗ്രാമീണമേഖലയായ ഇവിടെ റിപബ്ലിക്കന്‍ മല്‍സരത്തില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
വ്യോമിങില്‍ ക്രൂസ് 23 ഡെലിഗേറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഒരു ഡെലിഗേറ്റ് മാത്രമാണ് ട്രംപിന് നേടാനായത്. ട്രംപ് വ്യോമിങില്‍ കാര്യമായി പ്രചാരണം നടത്തിയിരുന്നില്ലെന്നാണ് വിവരം. ഇതുവരെയുള്ള മല്‍സരങ്ങളില്‍ 758 ഡെലിഗേറ്റുകളുമായി ട്രംപാണു മുന്നില്‍. തൊട്ടുപിറകില്‍ 553 ഡെലിഗേറ്റുകളുമായി ക്രൂസുമുണ്ട്. അതേസമയം, പാര്‍ട്ടിയില്‍ മല്‍സരരംഗത്തുള്ള ജോണ്‍ കാസിച്ചിന് 145 ഡെലിഗേറ്റുകളാണ് നേടാനായത്.
Next Story

RELATED STORIES

Share it