യുഎസ് മിഷനറിമാര്‍ ജമൈക്കയില്‍ കൊല്ലപ്പെട്ടു
BY Sumeera SMR3 May 2016 3:05 AM GMT
Sumeera SMR3 May 2016 3:05 AM GMT
കിങ്സ്റ്റണ്‍: കരീബിയന്‍ രാജ്യമായ ജമൈക്കയിലെ വൈദ്യ ദൗത്യ സംഘത്തിലെ രണ്ട് യുഎസ് മിഷനറിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റകൃത്യങ്ങള്‍ക്കു പേരുകേട്ട ജമൈക്കയുടെ ഉള്‍നാടന്‍ പ്രദേശത്താണു സംഭവമെന്ന് പോലിസ് അറിയിച്ചു.
പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതപ്രചാരണ സംഘത്തിലെ റാന്റി ഹെന്‍സല്‍(48), ഹറോള്‍ഡ് നിക്കോളാസ് (53) എന്നിവരാണു മരിച്ചത്. കുറ്റിക്കാട്ടില്‍ രണ്ടിടങ്ങളില്‍ നിന്നായാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണകാരണം വ്യക്തമല്ല. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും അജ്ഞാതര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മിഷനറിപ്രവര്ത്തനങ്ങളുമായി വര്‍ഷങ്ങളായി ജമൈക്കയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. ഇതില്‍ ഹെന്സലിനു ഭാര്യയും അഞ്ചു കുട്ടികളുമുണ്ട്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT