യുഎസ്; ബാള്‍ട്ടിമോറില്‍ 13കാരനു നേരെ വെടിവയ്പ്

വാഷിങ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കൈത്തോക്കിന്റ മാതൃക കൈവശം വച്ച 13കാരനു നേരേ പോലിസ് വെടിവയ്പ്. ഫ്രെഡ്ഡി ഗ്രേ എന്ന കറുത്ത വര്‍ഗക്കാരന്‍ ബാള്‍ട്ടിമോറില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളുടെ ഒന്നാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കുകയായിരുന്ന ഡെറിക് കോള്‍വിനാണ് വെടിയേറ്റത്.
സംഭവത്തെത്തുടര്‍ന്ന് കോള്‍വിന്റെ മാതാവിനെ ചോദ്യം ചെയ്യുന്നതിനായി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. യഥാര്‍ഥ തോക്കാണ് കോള്‍വിന്‍ കൈവശം വച്ചതെന്നും ആക്രമണത്തിനു ശ്രമിക്കുകയാണെന്നും കരുതിയാണ് വെടിവയ്പ് നടത്തിയതെന്ന് ബാള്‍ട്ടിമോര്‍ പോലിസ് കമ്മീഷണര്‍ കെവിന്‍ ഡേവിസ് പറഞ്ഞു. വെടിവയ്പില്‍ കോള്‍വിന് പരിക്കേറ്റിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ലെന്നും ഡേവിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലായിരുന്നു പോലിസ് വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഫ്രെഡ്ഡി ഗ്രേ മരിച്ചത്. ലോക ശ്രദ്ധ നേടിയ സംഭവം രാജ്യത്ത് കറുത്തവംശജര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തമ ഉദാഹരണമാണ്.
നിരായുധനായ ഗ്രേക്കുനേരെ പോലിസ് വെടിവയ്ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസിന്റെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായ മനോഭാവത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിനു പേരാണ് ബാള്‍ട്ടിമോറില്‍ തെരുവിലിറങ്ങിയത്.
Next Story

RELATED STORIES

Share it