Flash News

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ഡൊണാള്‍ഡ് ട്രംപിന് തോല്‍വി

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ഡൊണാള്‍ഡ് ട്രംപിന് തോല്‍വി
X
la-na-republicans

[related]

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുസ്‌ലിം വിരുദ്ധ പ്രസ്താവനയിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ട്രംപിനെ 24 ശതമാനം പേര്‍ മാത്രമാണ് പിന്തുണച്ചത്. മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ടെഡ് ക്രൂസ് 28 ശതമാനം വോട്ട് നേടി വിജയിച്ചു. 99 ശതമാനം വോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള ഫലസൂചുനയാണിത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കായുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ്് ക്ലിന്റണ്‍ന്റെ ഭാര്യ ഹിലാരി ക്ലിന്റണ്‍ ജയിച്ചത് ഒരു വോട്ടിന്റെ പിന്‍ബലത്തിലാണ്. ഹിലാരിയുടെ എതിരാളി ബെര്‍നി സാന്‍ഡേഴ്‌സിന് 21 ശതമാനം പിന്തുണ ലഭിച്ചു.  യുഎസില്‍ റിപ്ലബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ആദ്യ സമ്മേളനമാണ് അയോവ കോക്കസ്. ഇവിടെയാണ് ട്രംപിനും ഹിലാരിക്കും അടിപറ്റിയത്.
മുസ്‌ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും അമേരിക്കയിലെ അഭയാര്‍ത്ഥികളെ പുറത്താക്കണമെന്നു മുസ്‌ലിം പള്ളികള്‍ അടച്ചു പൂട്ടണമെന്നും വിവാദ പ്രസ്താവനകള്‍ നടത്തിയ ട്രംപിനേറ്റ കനത്ത അടിയാണ് ഈ തോല്‍വി.എനിയുള്ളത് രണ്ട് കോക്കസ് സമ്മേളനങ്ങളാണ്. ഇതു കഴിയുന്നതോടെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് തീരുമാനമാവും.
Next Story

RELATED STORIES

Share it