യുഎസ് തിരഞ്ഞെടുപ്പ്: വിജയിച്ചാല്‍ തന്റെ മന്ത്രിസഭയില്‍ പകുതിയും സ്ത്രീകളായിരിക്കും: ഹിലരി

വാഷിങ്ടണ്‍: യുഎസിലെ ആദ്യ വനിതാ പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കാബിനറ്റിലെ പകുതിയും സ്ത്രീ അംഗങ്ങളായിരിക്കുമെന്ന് ഹിലരി ക്ലിന്റണ്‍. ജനസംഖ്യയുടെ പകുതിയും സ്ത്രീകളായ അമേരിക്കയില്‍ കാബിനറ്റിലും 50 ശതമാനം സ്ത്രീകളെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹിലരി പറഞ്ഞു.
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മുമ്പില്‍ ഹിലരിയാണ്. നവംബറിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മേരിലാന്‍ഡ്, ഡെലാവേര്‍, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, റോഡ ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രൈമറി നടക്കാനിരിക്കെയായിരുന്നു ഹിലരിയുടെ പ്രഖ്യാപനം. ഇന്ത്യന്‍ വംശജയായ നീര ടണ്ടനെ ഹിലരിയുടെ കാബിനറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ഹിലരിയുടെ കാംപയിന്‍ മാനേജര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടണ്ടന്‍ കഴിഞ്ഞ 14 വര്‍ഷമായി ക്ലിന്റനുവേണ്ടി പ്രവര്‍ത്തിച്ചുവരുകയാണ്. ഇപ്പോള്‍ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ്സിന്റെ (സിഎപി) മേധാവിയാണ്.
Next Story

RELATED STORIES

Share it