World

യുഎസ് തിരഞ്ഞെടുപ്പ്: പ്രചാരണത്തില്‍നിന്ന് ട്രംപിന്റെ സ്ഥാപനങ്ങള്‍ക്ക് വരുമാനം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വ്യവസായ സ്ഥാപനങ്ങള്‍ക്കു വരുമാനം ലഭിക്കുന്നതായി രേഖകള്‍.
ട്രംപ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ സമര്‍പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ തന്റെ നിയന്ത്രണത്തിലുള്ള 10 കമ്പനികള്‍ക്കായി ട്രംപ് 10 ലക്ഷം ഡോളര്‍ ചെലവഴിച്ചു.
മെയ് മാസത്തില്‍ പ്രചാരണത്തിനായി ശേഖരിച്ച 67 കോടിയില്‍ 20 ശതമാനത്തോളം പോയത് ട്രംപിന്റെ സ്ഥാപനങ്ങളിലേക്കാണ്.
ആഗസ്ത് 2015 മുതല്‍ 6.17 ദശലക്ഷം ഡോളറാണ് ട്രംപ് ഇത്തരത്തില്‍ വിനിയോഗിച്ചത്. ഇത് പ്രചാരണത്തിനായി നേടിയ തുകയുടെ 10 ശതമാനത്തോളം വരുമെന്നും രേഖകളില്‍ പറയുന്നു.
Next Story

RELATED STORIES

Share it