യുഎസ് തിരഞ്ഞെടുപ്പ്: ന്യൂയോര്‍ക്ക് പ്രൈമറി ഇന്ന്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സുപ്രധാന പോരാട്ടം നടക്കുന്ന ന്യൂയോര്‍ക്കില്‍ ഇന്ന് പ്രൈമറി വോട്ടെടുപ്പ് നടക്കും. വിജയപ്രതീക്ഷയില്‍ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ ഇന്നലെ വന്‍ പ്രചാരണമാണ് നടത്തിയത്. രണ്ടു തവണ ന്യൂയോര്‍ക്കില്‍ നിന്നു ഹിലരി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ന്യൂയോര്‍ക്ക് മുന്‍ സെനറ്ററായ ഹിലരി ക്ലിന്റണ്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെതിരേ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വ മല്‍സരത്തില്‍ നിലവില്‍ മുമ്പിലുള്ള ഡൊണാള്‍ഡ് ട്രംപ് ടെഡ് ക്രൂസിനെതിരേ നേട്ടം കൊയ്യുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ന്യൂയോര്‍ക്കിലെ വിജയം ഹിലരിയുടേയും ട്രംപിന്റേയും പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സുരക്ഷിതമാക്കും.
Next Story

RELATED STORIES

Share it