യുഎസ് കോടീശ്വരന്‍ ഡഗ്ലസ് ടോമ്പ്കിന്‍സ് അന്തരിച്ചു

വാഷിങ്ടണ്‍: തെക്കന്‍ ചിലിയിലുണ്ടായ കയാക്കിങ് അപകടത്തില്‍ യുഎസിലെ ശതകോടീശ്വരന്‍ ഡഗ്ലസ് ടോമ്പ്കിന്‍സ് (72) കൊല്ലപ്പെട്ടു. ജനറല്‍ കാരിറ തടാകത്തില്‍ ടോമ്പ്കിന്‍സും അഞ്ചു പേരും സഞ്ചരിച്ച കയാക്കിങ് ബോര്‍ഡ് ശക്തമായ തിരയില്‍ കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം. രക്ഷപ്പെടുത്തി ഹെലികോപ്റ്റര്‍ മാര്‍ഗം കോയ്‌ഹെയ്ഖിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് ഫേസിന്റെയും സ്പിരിറ്റിന്റെയും സ്ഥാപകരില്‍ ഒരാളായ ഇദ്ദേഹം ചിലിയിലും അര്‍ജന്റീനയിലും വന്‍ വ്യവസായ സാമ്രാജ്യങ്ങളുടെ അധിപനുമാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
Next Story

RELATED STORIES

Share it