യുഎസും ക്യൂബയും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാഷിങ്ടണ്‍: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരം വിമാനസര്‍വീസ് പുനസ്ഥാപിക്കുന്നതിനുള്ള ധാരണയില്‍ യുഎസും ക്യൂബയും വ്യാഴാഴ്ച ഒപ്പുവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. അഞ്ചു ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ഇരുരാജ്യങ്ങളും നേരിട്ടുള്ള വിമാനസര്‍വീസ് പുനസ്ഥാപിക്കുന്നത്. നിലവില്‍ വിനോദസഞ്ചാരത്തിന് ക്യൂബയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസില്‍ വിലക്കുണ്ട്. ധാരണ പ്രാബല്യത്തില്‍ വരുന്നതോടെ വിലക്കുകള്‍ ലഘൂകരിക്കപ്പെടുമെന്നാണ് കരുതുന്നത്. വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ ഡിസംബറിലാണ് യുഎസ് പ്രഖ്യാപിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അഞ്ചു ദശാബ്ദങ്ങള്‍ക്കു ശേഷം പുനരാരംഭിച്ചതിന്റെ വാര്‍ഷികത്തിലായിരുന്നു പ്രഖ്യാപനം. 1960ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ് യുഎസ് ക്യൂബയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷാവസാനത്തോടെ വിമാന സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it