യുഎസില്‍ 116 പേര്‍ക്ക് സിക്ക വൈറസ്

വാഷിങ്ടണ്‍: യുഎസില്‍ 116 പേര്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗത്തിന്റെ റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 26 വരെ 33 യുഎസ് സംസ്ഥാനങ്ങളിലും കൊളംബിയയിലെ ഏതാനും ജില്ലകളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തലച്ചോറിന് ഗുരുതരമായ വൈകല്യവുമായി ജനിച്ച നവജാതശിശുവും വൈറസ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. സിക്ക വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന ബ്രസീലില്‍ കുഞ്ഞിന്റെ മാതാവ് ഗര്‍ഭകാലത്ത് താമസിച്ചിരുന്നതായും ഇതാണ് കുഞ്ഞിന് വൈറസ് ബാധിക്കാന്‍ കാരണമായതെന്നുമാണ് വിവരം. ബാക്കിയുള്ള 115 പേര്‍ സിക്ക വൈറസ് ബാധിത മേഖലകളില്‍ യാത്ര ചെയ്തവരോ അവരുമായി ലൈംഗികബന്ധം പുലര്‍ത്തിയവരോ ആണ്.
Next Story

RELATED STORIES

Share it