യുഎസില്‍ വെള്ളപ്പൊക്കം: രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം

വാഷിങ്ടണ്‍: ശക്തമായ മഴയെത്തുടര്‍ന്ന് വടക്കന്‍ ലൂസിയാനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ സൈന്യം രംഗത്ത്. നെഞ്ചോളം പ്രളയജലം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൂട്ടായിക്കൊണ്ട് നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. വ്യാഴാഴ്ചയോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. മഴയ്ക്കു നേരിയ ശമനം വന്നെങ്കിലും പലയിടങ്ങളിലേക്കും എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെന്‍ട്രല്‍ ടെക്‌സാസില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് ലൂസിയാനോയിലെ കനത്ത മഴ. വരും ദിവസങ്ങളിലും കനത്തമഴ തുടരാനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ ആറുവയസ്സുകാരി ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചിട്ടുണ്ട്. ആയിരത്തോളം കുടുംബങ്ങള്‍ക്ക് വീടുകള്‍ വിട്ടു പോവേണ്ടിവന്നു.
Next Story

RELATED STORIES

Share it