യുഎസില്‍ രണ്ടു വയസ്സുകാരന്റെ വെടിയേറ്റു മാതാവ് മരിച്ചു

വാഷിങ്ടണ്‍: യുഎസിലെ വിന്‍കോന്‍സിലില്‍ രണ്ടു വയസ്സുകാരനായ മകന്റെ വെടിയേറ്റു മാതാവ് മരിച്ചു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന കുട്ടി കാര്‍ ഓടിക്കുകയായിരുന്ന 26കാരിയായ അമ്മയ്ക്കുനേരെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന പോയിന്റ് 40 കാലിബര്‍ തോക്ക് ഉപയോഗിച്ചാണ് കുട്ടി വെടിവച്ചതെന്ന് പോലിസ് വ്യക്തമാക്കി. മൂന്നു കുട്ടികളുടെ മാതാവായ പാട്രെസ് പ്രൈസ് എന്ന അമേരിക്കന്‍ യുവതിയാണ് മരിച്ചത്. അമേരിക്കയിലെ മില്‍വോക്കി ദേശീയ പാതയിലായിരുന്നു സംഭവം. തോക്ക് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് കണ്ടെടുത്തതായി പോലിസ് അറിയിച്ചു.
കാറിന്റെ മുന്‍സീറ്റില്‍ കൊല്ലപ്പെട്ട യുവതിയുടെ മാതാവും ഒരു വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. യുവതിയുടെ കാമുകനാണ് തോക്ക് കാറില്‍ വച്ചതെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it