യുഎസില്‍ തോക്കുധാരി അഞ്ചുപേരെ വെടിവച്ചുകൊന്നു

വാഷിങ്ടണ്‍: യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ തോക്കുധാരി അഞ്ചുപേരെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ട നാലു പേരും സ്ത്രീകളാണ്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു തോക്കുധാരികളാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 20ഓളം തവണ അക്രമികള്‍ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ മാസം കന്‍സാസില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it