യുഎസില്‍ ഗായിക വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: യുഎസിലെ ഫ്‌ളോറിഡയില്‍ ഗായിക ക്രിസ്റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. യുഎസ് ടെലിവിഷന്‍ പ്രോഗ്രാമായ ദ വോയ്‌സിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ക്രിസ്റ്റീനയ്ക്ക് ഒര്‍ലാന്തോയില്‍ ഒരു പരിപാടിയില്‍ പാടിക്കൊണ്ടിരിക്കെയാണു വെടിയേറ്റത്. തോക്കുധാരിയെ ക്രിസ്റ്റീനയുടെ സഹോദരന്‍ പിടികൂടിയെങ്കിലും അയാള്‍ സ്വയം വെടിവച്ചു മരിച്ചു. പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടുത്ത നഗരത്തില്‍ നിന്നും കൊല നടത്താനായി ഇയാള്‍ ഇവിടെയെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it