യുഎസില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: യുഎസിലെ ആത്മഹത്യാനിരക്ക് മൂന്നു പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന തോതിലെന്ന് റിപോര്‍ട്ട്. ആത്മഹത്യ ചെയ്യുന്നവരില്‍ മൂന്നിലൊന്നും മധ്യവയസ്‌കരായ വെള്ളക്കാരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ കുത്തനെ ഉയരാനുള്ള കാരണം റിപോര്‍ട്ട് പുറത്തുവിട്ട സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കിയിട്ടില്ല.
ഉറക്കഗുളികകളുടെ ദുരുപയോഗവും 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യവുമാണ് ആത്മഹത്യ വര്‍ധിക്കാനിടയാക്കിയതെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസമോ വരുമാനമോ ആത്മഹത്യയെ ചെറുക്കുന്നില്ലെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വകലാശാലാ ബിരുദങ്ങളില്ലാത്ത വെളുത്തവര്‍ഗക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടുതലെന്നായിരുന്നു നേരത്തെയുള്ള പഠനറിപോര്‍ട്ടുകള്‍.
അതേസമയം, ദാരിദ്ര്യം, നിരാശ, മോശം ആരോഗ്യസ്ഥിതി എന്നിവയാണ് ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളെന്നു ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പബ്ലിക് പോളിസി പ്രഫസറായ റോബര്‍ട്ട് ഡി പുറ്റനം പറഞ്ഞു. പത്തായിരം പേരില്‍ 13 പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് സിഡിസി കഴിഞ്ഞദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it