Dont Miss

യുഎസിലെ മുസ്ലീങ്ങള്‍ക്ക് രജിസ്റ്റര്‍ ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്്‌ലിം വിരുദ്ധപ്രസ്താവന വിവാദമാകുന്നു.യുഎസിലെ മുസ്ലീങ്ങളെ നിരീക്ഷിക്കാന്‍ രജിസ്റ്റര്‍ സംവിധാനം കൊണ്ടുവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

രാജ്യത്തെ മുസ്ലീംകളെ നിരീക്ഷിക്കാന്‍ ഒരു ഡാറ്റാബേസ് സംവിധാനം ഉണ്ടാകേണ്ടതില്ലേ എന്ന എന്‍ബിസി ലേഖകന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്്. പലതരത്തിലുളള സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്്. ഡാറ്റാബേസുകള്‍ക്കപ്പുറം പലതരം സംവിധാനങ്ങളുണ്ടാകണം. ഇന്ന് അത് ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ നമുക്ക് ഇന്ന് ഒരു അതിര്‍ത്തി വേണം. നമുക്ക് കരുത്തുണ്ടാകണം. നമുക്ക്് ഒരു മതിലുണ്ടാകണം. നമ്മുടെ രാജ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് സംഭവിക്കാന്‍ അനുവദിക്കാനാവില്ല.
ഇതാണോ താങ്കളുടെ കീഴിലുള്ള വൈറ്റ് ഹൗസ് നടപ്പാക്കാന്‍ പോകുന്നത് എന്ന ലേഖകന്റെ ചോദ്യത്തിന് അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇത്തരമൊരു സംവിധാനത്തിന് രാജ്യത്തേക്ക്് അനധികൃതമായി ആളുകള്‍ വരുന്നത് തടയാന്‍ കഴിയുമെന്ന് ട്രംപ് പറഞ്ഞു.
'മുസ്ലീങ്ങളെത്തന്നെയോ, അത് എങ്ങനെ പ്രവര്‍ത്തിക്കും ?'  എന്ന്് ഒരു പടികൂടി കടന്ന്് ലേഖകന്‍ ചോദിച്ചു. നല്ല മാനേജ്‌മെന്റ് നടപടിക്രമങ്ങളിലൂടെ അത് സാധിക്കുമെന്ന്് ട്രംപ് വിശദീകരിച്ചു. മുസ്ലീം പള്ളികളില്‍  പോയി ആളുകളെക്കൊണ്ട് ഒപ്പിടീക്കുമോ എന്ന് ചോദിച്ചപ്പോള്‍ പലയിടങ്ങളിലായി അതു ചെയ്യുമെന്നും നല്ല മാനേജ്‌മെന്റിലൂടെ അത് സാധിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തിന് നല്ല മാനേജ്‌മെന്റ് ഇല്ലെന്നും ട്രംപ് ആരോപിച്ചു.
നിയമപരമായി ഡാറ്റാബേസില്‍ അവര്‍ (മുസ്ലീംകള്‍) ഉണ്ടാകേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാകേണ്ടതുണ്ട് എന്നായിരുന്നു മറുപടി. രാജ്യത്തേക്ക് ആളുകള്‍ക്ക്് വരാം, എന്നാല്‍ അത് നിയമപരമായിരിക്കണം. രജിസ്റ്റര്‍ സംവിധാനം നാസി ജര്‍മനിയില്‍ ജൂതന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ നിന്ന് എങ്ങിനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തിന് 'താങ്കള്‍ പറയൂ' എന്നായിരുന്നു ട്രംപ് ലേഖകനോട് ആവശ്യപ്പെട്ടത്.
ഹിലരി ക്ലിന്റണ്‍, ജെബ് ബുഷ് തുടങ്ങിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ട്രംപ് പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നാണ് ഹിലരി പ്രതികരിച്ചത്്.
Next Story

RELATED STORIES

Share it