യുഎസിലെ കറുത്തവര്‍ഗക്കാരന്റെ കൊല; പോലിസുകാരന്‍ കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടണ്‍: നിരായുധനായ കറുത്തവര്‍ഗ യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഓഫിസര്‍ കുറ്റക്കാരനാണെന്നു കോടതി.
യുഎസ് ചൈനീസ് വംശജനായ പോലിസ് ഉദ്യോഗസ്ഥന്‍ പീറ്റര്‍ ലിയാങ് (28)നെയാണ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഇയാള്‍ക്കെതിരേ 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2014ല്‍ ബ്രൂക്ക്‌ലിനില്‍ 18കാരനായ അകായ് ഗൂര്‍ലി കൊല്ലപ്പെട്ട കേസിലാണ് വിധി.
പട്രോളിങിനിടെ പൊതു പാര്‍പ്പിട സമുച്ചയത്തിലെ ഗോവണിയില്‍ യുവാവിനെ വെടിവച്ചു കൊന്നുവെന്നാണ് കേസ്.
യുഎസില്‍ കറുത്തവര്‍ഗക്കാരായ യുവാക്കളെ പരിക്കേല്‍പ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന പോലിസുകാര്‍ വിരളമായി മാത്രമേ ശിക്ഷിക്കപ്പെടാറുള്ളു.
അതേസമയം, വെടിവയ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതികളായ പോലിസുകാരെ വെറുതെ വിട്ട അനീതിയെ മറികടക്കാന്‍ ചൈനീസ് വംശജനായ ലിയാങിനെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ലിയാങിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷം.
Next Story

RELATED STORIES

Share it