യുഎപിഎ: നൈറ്റ് വിജില്‍ നടത്തി, രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

കോഴിക്കോട്: യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 250 കേന്ദ്രങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നൈറ്റ് വിജില്‍ സംഘടിപ്പിച്ചു. ജനാധിപത്യം കശാപ്പു ചെയ്യുന്ന, പൗരാവകാശം കൊലചെയ്യുന്ന ഭീകരനിയമമായ യുഎപിഎക്കെതിരേ നൈറ്റ് വിജിലില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പ്രവര്‍ത്തകര്‍ യുഎപിഎവിരുദ്ധ പ്രതിജ്ഞ എടുത്തു. യുഎപിഎ പൗരന്‍മാരെ വേട്ടയാടുമ്പോള്‍ ഇനിയും നാം മിണ്ടാതിരിക്കണോ എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
രാവിലെ 10 മണിക്ക് കിഴക്കേക്കോട്ടയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പീപ്പിള്‍ മൂവ്‌മെന്റ്‌സ് എഗൈന്‍സ്റ്റ് യുഎപിഎ വൈസ് ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തില്‍ മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, കെ എച്ച് നാസര്‍ (ജനറല്‍ സെക്രട്ടറി പോപുലര്‍ ഫ്രണ്ട്), എ എസ് അജിത്കുമാര്‍, എ കെ സലാഹുദ്ദീന്‍ (എസ്ഡിപിഐ), വര്‍ക്കല രാജ് (പിഡിപി), അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), ഫത്തഹുദ്ദീന്‍ റഷാദി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി (ദാറുല്‍ ഖദാ), ആല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജി, അഡ്വ. താജുദ്ദീന്‍, സൈദ് മുഹമ്മദ്, സി എ റഊഫ് സംസാരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it