യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വനിതകളെ പരിഗണിക്കുന്നു

വാഷിങ്ടണ്‍: രൂപീകരിക്കപ്പെട്ട് 70 വര്‍ഷത്തിനു ശേഷം ഐക്യരാഷ്ട്രസഭയുടെ പരമോന്നത പദവിയിലേക്ക് ആദ്യമായി വനിതകളെ പരിഗണിക്കുന്നു. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു വനിതകളെ നാമനിര്‍ദേശം ചെയ്യണമെന്ന് യുഎന്‍ രക്ഷാസമിതി അധ്യക്ഷന്‍ സാമന്ത പവറും പൊതുസഭാ അധ്യക്ഷന്‍ മോഗന്‍സ് ലിക്കത്തോഫ്റ്റും 193 അംഗരാജ്യങ്ങള്‍ക്കും കത്ത് നല്‍കി.
ലിംഗസമത്വം സര്‍വ മേഖലകളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍ദേശമെന്നു കത്തില്‍ പറയുന്നു. രക്ഷാസമിതി, പൊതുസഭ എന്നിവ പരിഷ്‌കരിക്കാനും യുഎന്‍ നടപടി തുടങ്ങിയിട്ടുണ്ട്. രക്ഷാസമിതി സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ഏറെകാലത്തെ ആവശ്യം ഇത്തവണ പരിഗണിക്കുമെന്നാണു കരുതുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ക്രൊയേഷ്യയുടെ വനിതാ വിദേശകാര്യമന്ത്രി വെസ്‌ന പുസികും മുന്‍ യുഎന്‍ പൊതുസഭാ അധ്യക്ഷന്‍ സ്രിഗ്ജാന്‍ കരീമുമാണ് ഇതുവരെ പത്രിക നല്‍കിയത്.
ദക്ഷിണ കൊറിയക്കാരനായ ബാന്‍ കി മൂണ്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിലവില്‍ രണ്ടാമൂഴം പൂര്‍ത്തിയാവുകയാണ്. അടുത്തവര്‍ഷം കാലാവധി കഴിയവെയാണ് തിരഞ്ഞെടുപ്പു നടപടികള്‍ പുരോഗമിക്കുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്ത് വനിത വരണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചിരുന്നു.
Next Story

RELATED STORIES

Share it