യുഎന്‍ സമിതിയെ ബഹിഷ്‌കരിക്കും: ഉത്തര കൊറിയ

ജനീവ: യുഎന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഉത്തര കൊറിയ. സമിതിയെ രാഷ്ട്രീയ വല്‍കരിക്കുകയാണെന്നും പക്ഷപാതപരമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നതെന്നും വിദേശ കാര്യ മന്ത്രി റി സു-യുങ് ആരോപിച്ചു. പൗരന്‍മാര്‍ക്കു മേല്‍ ഉത്തരകൊറിയ സ്വീകരിക്കുന്ന കടുത്ത നടപടികളെ യുഎന്‍ സമതി ശക്തമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന മനുഷ്യാവകാശ സമിതി യോഗമാണ് ഉത്തരകൊറിയ ബഹിഷ്‌കരിക്കുന്നത്. കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന ഉത്തരകൊറിയയുടെ പുതിയ നീക്കം രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തും.
Next Story

RELATED STORIES

Share it