യുഎന്‍ സമാധാന സൈന്യം നടത്തിയത് കടുത്ത ലൈംഗിക ചൂഷണം

ജനീവ: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍(സിഎആര്‍) യുഎന്‍, ഫ്രഞ്ച് സമാധാന സേനാംഗങ്ങള്‍ കുട്ടികള്‍ക്കെതിരേ നടത്തുന്നത് കടുത്ത ലൈംഗിക അതിക്രമങ്ങളെന്ന് റിപോര്‍ട്ട്.
2013 മുതല്‍ ഇതുവരെ 108 ലൈംഗിക പീഡനക്കേസുകളാണ് സൈനികര്‍ക്കെതിരേ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളാണ്. 2014ല്‍ ഒരു ഫ്രഞ്ച് സൈനിക കമാന്‍ഡര്‍ തങ്ങളെ കെട്ടിയിട്ട് ഒരു നായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് സിഎആറില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ മൊഴിനല്‍കിയതായി യുഎസ് ആസ്ഥാനമായുള്ള ഉപദേശകസമിതി എയ്ഡ്‌സ് ഫ്രീ വേള്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിലുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ കുറ്റക്കാരായ സൈനികര്‍ക്കെതിരേ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു.
നായയെ ഉപയോഗിച്ച് കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ നടത്തിയെന്ന ആരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം തുടരുന്നുണ്ടെന്നും ദുജാറിക് പറഞ്ഞു. ഒരുവര്‍ഷത്തോളമായി ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നുണ്ടെങ്കിലും സൈനികര്‍ക്കെതിരേ വ്യക്തമായ ആരോപണങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയിംസ് ബേയ്‌സ് പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ തന്നെ അവര്‍ക്കെതിരേ അതിക്രമം നടത്തുന്ന സ്ഥിതിയാണ് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ നടക്കുന്നതെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2013 മുതല്‍ 15 വരെ രാജ്യത്ത് 98 പെണ്‍കുട്ടികള്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍ കുറ്റക്കാരായ സൈനികര്‍ പിന്നീട് രാജ്യം വിട്ടുപോവുന്നു.
സൈനികോദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ യുഎന്‍ പരാജയപ്പെടുന്നത് അപലപനീയമാണെന്ന് റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it