യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്നു പാകിസ്താന്‍ പുറത്തായി

ന്യൂയോര്‍ക്ക്: യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം നിലനിര്‍ത്തുന്നതിനായി നടന്ന വോട്ടെടുപ്പില്‍ പാകിസ്താന് തിരിച്ചടി. 193 അംഗങ്ങളുള്ള പൊതുസഭയില്‍ 105 വോട്ടുകള്‍ മാത്രമാണ് പാകിസ്താന് അനുകൂലമായി ലഭിച്ചത്. നിലവില്‍ 47 അംഗങ്ങളുള്ള സമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന രഹസ്യവോട്ടെടുപ്പിലൂടെ 18 അംഗങ്ങളെ പുതുതായി തിരഞ്ഞെടുത്തിട്ടുണ്ട്. സമിതിയിലെ പാകിസ്താന്റെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.
അംഗത്വം ലഭിക്കുമെന്ന പാകിസ്താന്റെ ഉറപ്പിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. പാകിസ്താന്‍ ഫലപ്രദമായി പരിശ്രമിക്കാഞ്ഞതാണ് തിരിച്ചടിക്കു കാരണമായതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ബെല്‍ജിയം, ബുറുണ്ടി, ഇക്വഡോര്‍, എത്യോപ്യ, ജോര്‍ജിയ, ജര്‍മനി, കെനിയ, പനാമ, കിര്‍ഗിസ്താന്‍, മംഗോളിയ, ഫിലിപ്പീന്‍സ്, റിപബ്ലിക് ഓഫ് കൊറിയ, ടോഗോ, സ്ലോവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ, വെനിസ്വേല, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങള്‍ക്കാണ് സമിതിയില്‍ പുതുതായി അംഗത്വം ലഭിച്ചത്. ഏഷ്യ-പസഫിക് വിഭാഗത്തിലെ അഞ്ചു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന് അംഗത്വം നിഷേധിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it