യുഎന്‍ കോടതി ഉത്തരവ് ചോദ്യംചെയ്യാനാവില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതി ഇറ്റാലിയന്‍ നാവികനെ ഇറ്റലിയിലേക്കു തിരിച്ചയക്കണമെന്ന യുഎന്‍ മധ്യസ്ഥ കോടതിയുടെ ഉത്തരവ് സുപ്രിംകോടതിയുടെ അധികാരത്തിന്റെ സ്ഥിരീകരണമാണെന്നും അതിനെ ചോദ്യംചെയ്യാനാവില്ലെന്നും കേന്ദ്രം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. സംഭവം നടന്നത് ഇന്ത്യയുടെ അധികാരപരിധിയിലാണെങ്കില്‍ നാവികനെ ഇന്ത്യയിലേക്കയക്കാന്‍ ഇറ്റലിക്ക് ബാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടല്‍ക്കൊലക്കേസ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. അസുഖംമൂലം സഭയില്‍ ഹാജരാവാതിരുന്ന വിദേശകാര്യമന്ത്രി സുഷമസ്വരാജിനു വേണ്ടിയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവന നടത്തിയത്.
Next Story

RELATED STORIES

Share it