യുഎന്‍ അറ്റ് 70 ട്രോഫി ഫുട്ബോള്‍: ഫൈനല്‍ നാലിന് കോഴിക്കോട്
BY ajay G.A.G1 Dec 2015 9:30 AM GMT
ajay G.A.G1 Dec 2015 9:30 AM GMT
കൊച്ചി: യുഎന്‍ അറ്റ് 70 ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം നാലിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കും. വിജയികള്‍ക്കുള്ള പ്രത്യേക ട്രോഫികള്‍ കൊച്ചി രാജ്യാന്തര സ്റ്റേഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം പ്രകാശനം ചെയ്തു. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെഎം ഐ മേത്തര്‍,ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍, ഇറാം ഗ്രൂപ്പ് പ്രതിനിധി ബിജോയ് ദാസ്, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ ഐ വര്‍ഗീസ് ചടങ്ങില്‍ പങ്കെടുത്തു.
ഐക്യാരാഷ്ട്ര സഭയുടെ 70ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ സകൂള്‍ വിദ്യാര്‍ഥികള്‍ക്കായി കേരള ഫുട്ബോള്‍ അസോസിയേഷന് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് ചാംപ്യന്മാരായ സ്കൂളുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. 29ന് തുടങ്ങിയ നോക്കൗട്ട് മത്സരങ്ങളുടെ സെമിഫൈനലുകള്‍ മൂന്നിന് വൈകിട്ട് നടക്കും. നാലിന് വൈകിട്ട് നാലു മണിക്കാണ് ഫൈനല്‍. ഫൈനല്‍ മത്സരം കാണാന്‍ ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് ഫുട്ബോള്‍ ടീം ഗോള്‍കീപ്പറും യു.എന്‍ 70 കപ്പ് ബ്രാന്‍ഡ് അംബാസിഡറുമായ പീറ്റര്‍ ഷില്‍ട്ടണും എത്തുന്നുണ്ട്.

Next Story
RELATED STORIES
തിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT